Democratize!

കേരളമൊട്ടുക്കുമുള്ള കോളേജുകളിൽ പുതിയൊരധ്യയനവർഷം ആരംഭിച്ചിരിക്കുകയാണ്. പല കോളേജുകളിൽ നിന്നും വിദ്യാർത്ഥി യൂനിയൻ തെരഞ്ഞെടുപ്പിന്റെ വാർത്തകൾ വരുന്നു. വിജയഗാഥകളും തോൽവിനൈരാശ്യങ്ങളും കലാലയാന്തരീക്ഷത്തെ ജീവസ്സുറ്റതാകുന്നു.

പക്ഷേ, ചില കലാലയങ്ങൾ ഇപ്പോഴും വിദ്യാർത്ഥി യൂനിയനുകളെ ഭയക്കുന്നുണ്ട്. അവർ തെരഞ്ഞെടുപ്പു നടത്താനോ വിദ്യാർത്ഥി യൂനിയനുകളെ അംഗീകരിക്കാനോ തയ്യാറാവുന്നില്ല.

ഇത് വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് (2006)8 SCC 304)‌ പ്രകാരം ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി യൂണിയനുകൾ നിർബന്ധമാണ്.

യൂണിവേഴ്‌സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ “Guidelines for Student Entitlement”ലെ 6ഉം 7ഉം നിർദ്ദേശങ്ങളിലും ഇതേ കാര്യം ആവർത്തിക്കുന്നു. UGC Guidelinesന്റെ ഇതു സംബന്ധിക്കുന്ന പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

‌6. As democratic citizens, The students are entitled to freedom of thought and expression within and outside their institution. The college/university must allow space for free exchange of ideas and public debate so as to foster a culture of critical reasoning and questioning. College/university authorities must not impose unreasonable, partisan or arbitrary restrictions on organizing seminars, lecture and debates that do not otherwise violate any law.

7. The students are entitled to forming associations and unions, directly electing their representatives to Students Unions and having their representatives on the college/university decision making bodies including internal quality assessment, grievance committees, Gender Sensitization Committees against Sexual Harassment and the Academic/Executive council. University/colleges shall evolve mechanisms for adequate consultations with students’ representatives before taking any major decision affecting the students.

ഈ‌ നിർദ്ദേശങ്ങൾ പാലിക്കാൻ ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി ബാധ്യസ്ഥരാണെന്നും “UGC Guidelines for Student Entitlement”ൽ പറയുന്നു:

“These guidelines apply to all the colleges and universities in the country (this expression includes every institutions of higher education even if it is not called college/university) without any exception.”

ഈ നിർദ്ദേശം പാലിക്കാത്ത പക്ഷം ആ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാവുന്നതാണ് എന്നും Guidelines for Student Entitlement പറയുന്നു:

“Any serious or persistent violation of these Guidelines can be brought to the notice of the University Grants Commission and can be the basis of punitive action against the offender.”

നിങ്ങളുടെ കോളേജിൽ ഒരു വിദ്യാർത്ഥി യൂനിയൻ ഉണ്ടോ? ഇല്ലെങ്കിൽ പറയൂ, നമുക്ക് നിയമപരമായി തന്നെ നീങ്ങാം.

ആദ്യപടിയായി പ്രിൻസിപ്പാളിന് ഒരു നിവേദനം കൊടുക്കാം. മാതൃക ഇതാ,
Students Union - Petition - Malayalam

ഇംഗ്ലീഷ്
Petition - Democratize - English

ഒരു ഡ്രാഫ്റ്റ് ഭരണഘടന (എം.ജി. യൂനിവേഴ്സിറ്റിയുടെ സ്റ്റ്യുഡന്റ്സ് യൂനിയൻ ഭരണഘടനാ മാതൃക അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

The Constitution - SU

എന്നിട്ടും നടന്നില്ലെങ്കിൽ പറയൂ, നമുക്ക് നിയമ നടപടികളുമായി മുന്നോട്ട് പോവാം.