സർട്ടിഫിക്കറ്റ് ഭീഷണി!

കോളേജ് മാനേജ്മെൻറ് സ്കൂൾ സർട്ടിഫിക്കറ്റുകൾ കൈയടക്കിവച്ചിരിക്കുന്നു, കോഴ്സ് വിടാൻ തീരുമാനമറിയിച്ചാലും ടീസി തരാൻ വിസമ്മതിക്കുന്നു എന്ന് നിരവധി വിദ്യാർത്ഥികളുടെ പരാതികൾ ഞങ്ങൾക്ക് ലഭിച്ചു. യഥാർത്ഥത്തിൽ നമ്മുടെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കൈവശം വയ്ക്കാൻ കോളേജുകൾക്ക് അധികാരമില്ല. യു.ജി.സി നിർദ്ദേശപ്രകാരം അഡ്മിഷൻ എടുക്കുന്ന നേരത്ത് വിദ്യാർത്ഥികൾ കോളേജ് മാനേജ്മെൻറിന് തങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ നൽകേണ്ടതില്ല. സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പി മാത്രം മതിയാകും. പ്രസ്തുത കോഴ്സിൽ ചേരാൻ ആവശ്യമായ ക്വാളിഫിക്കേഷൻ ഒരു വിദ്യാർത്ഥിയ്ക്കുണ്ട് എന്ന് തെളിയിക്കുന്ന ഒരു രേഖ എന്ന നിലയിൽ മാത്രമാണ് മുൻ കോഴ്സ്/സ്കൂൾ സർട്ടിഫിക്കറ്റുകൾ കോളേജ് മാനേജ്മെൻറുകൾ ആവശ്യപ്പെടേണ്ടത്. അതിനപ്പുറം യാതൊരു അവകാശമോ അധികാരമോ മാനേജ്മെൻറിനില്ല.

കോഴ്സ് ഇടയ്ക്കുവെച്ച് നിർത്തിപ്പോകുന്നതു മൂലം കോളേജിനുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വിദ്യാർത്ഥിയുടെ പക്കൽനിന്നും കോഴ്സിൻറെ മുഴുവൻ ഫീസും  കോളേജ് മാനേജ്മെൻറിന് ഈടാക്കാം എന്ന് സ്വാശ്രയ മാനേജ്മെന്റുകളും ഗവണ്മെന്റും തമ്മിലുള്ള കരാർ പറയുന്നു. (പക്ഷേ യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമവും) എന്നാൽ ഈ ഫീസ്തുക മുഴുവനായി അടച്ചു തീർക്കുന്നതു വരെ വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കാനോ ടീസി കൊടുക്കാതിരിക്കാനോ മാനേജ്മെൻറിന് അധികാരമില്ല. മുഴുവൻ ഫീസ് വിദ്യാർത്ഥി സ്വമേധയാ അടയ്ക്കാത്തപക്ഷം ഫീസ്തുക കിട്ടുവാൻ വിദ്യാർത്ഥിയ്ക്കെതിരേ  സിവിൽകോടതിയിൽ കേസ് കൊടുക്കുക മാത്രമാണ് മാനേജ്മെൻറിന് ചെയ്യാവുന്നത്.

എന്നാൽ ഇന്ന് എല്ലായിടത്തും കണ്ടുവരുന്ന കാഴ്ച ‘കോഴ്സ് തുക മുഴുവനായി അടച്ചുതീർക്കാതെ സർട്ടിഫിക്കറ്റ് വിട്ടുതരില്ല’ എന്ന ഭീഷണിയിൻമേൽ വിദ്യാർത്ഥികളെ കുരുക്കിയിടുന്ന കോളേജ് മാനേജ്മെൻറുകളാണ്. കോളേജുകളുടെ ഈ നടപടി സത്യത്തിൽ തീർത്തും നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമായ വഴിയിലൂടെ പോയാൽ തകർക്കാവുന്നതേയുള്ളൂ ഈ സർട്ടിഫിക്കറ്റ്-ഭീഷണി പരിപാടി.

വിദ്യാർത്ഥികൾക്ക് ചെയ്യാവുന്നത്:
(1)സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോളേജിൽ ഏൽപ്പിച്ചുകൊടുക്കേണ്ടതില്ല. അഡ്മിഷൻ സമയത്ത് വെരിഫിക്കേഷനു നൽകിയശേഷം ഒറിജിനൽ തിരിച്ചുവാങ്ങി അറ്റസ്റ്റഡ് കോപ്പി കോളേജിന് സൂക്ഷിക്കാൻ കൊടുക്കുക.
(2)സർട്ടിഫിക്കറ്റുകൾ കോളേജിൻറെ കൈവശമാണ്, കോളേജ് മാറുന്നതിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ നിങ്ങൾക്ക് അവ വേണം എങ്കിൽ:
(i) സർട്ടിഫിക്കറ്റുകൾ തിരികെ തരണം എന്ന് കോളേജ് പ്രിൻസിപ്പാളിനോ മറ്റ് ഉത്തരവാദിത്തപ്പെട്ട അധികാരിയ്ക്കോ ഒരു അപേക്ഷ എഴുതി സമർപ്പിക്കുക. സർട്ടിഫിക്കറ്റ് തിരിച്ചുതരാൻ പറ്റില്ല എന്നാണ് മാനേജ്മെൻറിൻറെ തീരുമാനം എങ്കിൽ അക്കാര്യം രേഖാമൂലം എഴുതിത്തരാനും ആവശ്യപ്പെടുക. മിക്കവാറും ഇതോടുകൂടി മാനേജ്മെൻറ് സർട്ടിഫിക്കറ്റ് തിരിച്ചുതരും.
(ii)എഴുതിച്ചോദിച്ചിട്ടും മാനേജ്മെൻറ് മുൻകാലസർട്ടിഫിക്കറ്റുകളും ടീസിയും(കോളേജ് മാറാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ)  തരുന്നില്ല എങ്കിൽ ഏത് യൂണിവേഴ്സിറ്റിയുടെ കീഴിലാണോ നിങ്ങളുടെ കോഴ്സ് വരുന്നത്, ആ യൂണിവേഴ്സിറ്റിക്ക് ഇക്കാര്യം രേഖാമൂലം അറിയിച്ചുകൊണ്ട് പരാതിപ്പെടുക. സർട്ടിഫിക്കറ്റുകളും ടീസിയും തരാൻ കോളേജ് മാനേജ്മെൻറിനോട് യൂണിവേഴ്സിറ്റി നിർദ്ദേശിക്കും.
(iii)യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടും കാര്യം നടക്കുന്നില്ല എങ്കിൽ സർട്ടിഫിക്കറ്റ് വിട്ടുകിട്ടുന്നതിനായി കോളേജിനെതിരെ ഹൈക്കോടതി മുമ്പാകെ ഒരു ഹർജി സമർപ്പിക്കുക. സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് തിരിച്ചുതരാൻ ഹൈക്കോടതി കോളേജിനോട് ഉത്തരവിടും. ഈ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് തടവും പിഴയും കിട്ടുമെന്നുള്ളതുകൊണ്ട് മാനേജ്മെൻറ് നിങ്ങൾക്ക് സർട്ടിഫിക്കറ്റുകളും ടീസിയും തീർച്ചയായും തരും. ഹൈക്കോടതി ഹർജി തയ്യാറാക്കുന്നതിലും മറ്റും ആവശ്യമെങ്കിൽ ഞങ്ങൾക്ക് സഹായിക്കാൻ കഴിയും. (ഹൈക്കോടതിഹർജി അഥവാ Writ Petition, മറ്റു കോടതിക്കേസുകൾ പോലെ കാലതാമസംപിടിക്കുന്നവയല്ല. പെട്ടെന്ന് പ്രശ്നപരിഹാരം കിട്ടും.)
(3)മാനേജ്മെൻറ് സർട്ടിഫിക്കറ്റും ടീസിയും തരാതിരുന്നതുമൂലം/തരുന്നതിൽ കാലതാമസം വരുത്തിയതുമൂലം നിങ്ങൾക്ക് സാമ്പത്തികമോ മാനസികമോ കരിയർപരമോ ആയ നഷ്ടങ്ങൾ നേരിടേണ്ടിവന്നെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്ന്തിനായി കൺസ്യൂമർ പ്രൊട്ടെക്ഷൻ ആക്റ്റ് പ്രകാരം ‘ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ ഫോറ’ത്തിലോ ‘സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷനി’ലോ പരാതിപ്പെടാവുന്നതാണ്.

Reference:
Point No.4 of University Grants Commission Notification on Remittance and Refund of Fees and other Student-centric Issues, December 2016. Available at http://www.ugc.ac.in/pdfnews/5681274_Fee-Refund-Notification.pdf

Point 6.9 of UGC(Institutions Deemed to Be Universities) Regulations 2016. Available at http://www.ugc.ac.in/page/UGC-Regulations.aspx

In January 2013, Madras High Court declared that colleges could not withhold students’ certificates in order to extract the pending fees once the student decides to discontinue the course. Colleges should go to court for retrieving the pending fees but they do not have any right to retain the certificates. Madras High Court has made several similar judgements. Source: http://www.thehindu.com/news/cities/Madurai/colleges-cannot-withhold-students-certificates-hc/article4304170.ece

In February 2016, Karnataka High Court ordered Srinivas Institute of Technology, Mangaluru under Viswesvaraya Technical University, to issue his SSLC, Plus Two and Transfer Certificates to a 2nd year B.E. Computer Science and Engineering student who decided to drop out of the course. Soure: https://mbcet.wordpress.com/2016/02/08/withholding-original-academic-certificates-in-lieu-of-course-fee-unfair-rules-karnataka-high-court/amp/

In August 2013, a District Consumer Disputes Redressal Forum in Tamil Nadu ordered M.O.P Vaishnav College for Women in Chennai to pay tuition fees of Rs.29,340 with 9% interest as compensation to a student for withholding her original certificates for 2 years. Source: http://m.timesofindia.com/city/chennai/College-to-pay-Rs-50K-to-girl-for-holding-back-certificates/articleshow/21638595.cms