വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞു വെയ്ക്കാൻ കോളേജുകൾക്ക് അധികാരമില്ല : ഹൈക്കോടതി.

എം ഇ എസ് കോളേജിലെ ഒരു കൂട്ടം എം ബി ബി എസ് വിദ്യാർത്ഥികൾ കൊടുത്ത ഹർജിയിലാണ് സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത് . കേരളമാകെ, മുഴുവൻ കോഴ്സ് ഫീ കൊടുക്കാത്തതിന് പേരിൽ പരക്കെ വിദ്യാർകളുടെ സെര്ടിഫിക്കറ്റുകൾ ( റ്റി സി ഉൾപ്പടെ ) പല കോളേജുകളും തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനു ശക്തമായി തിരിച്ചടി ആണ് ഈ വിധി . കോളേജ് മാനേജ്മെന്റും സർക്കാരും തമ്മിൽ മൂന്ൻ വർഷങ്ങളിൽ കരാറിൽ ഏർപ്പെട്ടിരുന്നു , അതിന്ൻ പ്രകാരം കോഴ്സ് കഴിഞ്ഞ ശേഷം ഒരു വർഷത്തെ നിര്ബദ്ധ സേവനം മാനേജ്മെന്റിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ചെയ്യണമായിരുന്നു. ചെയ്യാത്ത പക്ഷം ഫുൾ കോഴ്സ് ഫീ പിഴയായി അടയ്ക്കണമായിരിന്നു. ഫീസ്അ ആദ്യകാത്ത പക്ഷം സെര്ടിഫിക്കറ്റകൾ തടഞ്ഞു വെയ്ക്കാനും കോളേജുകൾക്ക് അധികാരം ഉണ്ടായിരിന്നു. അതിനെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്. സർക്കാരും മാനേജ്മെന്റും തമ്മിലുള്ള കരാർ അസാധുവാണെന്നും അത് സാമൂഹിക നന്മയ്ക്കും സാമൂഹിക താല്പര്യത്തിനു വിരുദ്ധമാണെന്നും കോടതി വിധിച്ചു. വിദ്യാഭാസം കച്ചവടമല്ലെന്നും അത് ഒരു സേവനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭാസം ഒരു പൗരന്റെ മൗലികമായ അവകാശമാണെന്നും അതുകൊണ്ടു സെര്ടിഫിക്കറ്റുകൾ അനാവശ്യമായി തടഞ്ഞു വെച്ചാൽ അവരുടെ തുടര്പഠനത്തെ ഗുരുതരമായി ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടു ബോണ്ടിന്റെ പേരിലോ മുഴുവൻ കോഴ്സ് ഫീ അടച്ചില്ലന്ന പേരിലോ വിദ്യാർത്ഥികളുടെ സെര്ടിഫിക്കറ്റുകൾ തടയാൻ മാനേജ്മെന്റിന് ഏതൊരു വിധ അധികാരവും ഇല്ലെന്നു കോടതി വിധിച്ചു. അതേസമയം ഫീസ് സംബദ്ധമായ തർക്കങ്ങൾക്കു മാനേജ്മെന്റുകൾക്കു സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പറഞ്ഞു.

Kerala High court Judgement, colleges have no authority to withhold course certificates due to fee arrears/ Bond statements (?)(?).
In another blow to the misuse of authority by educational institutions, the High Court of Kerala has decreed that colleges have no authority to withhold course certificates owing to fee arrears or bond statements, while considering a plea submitted by a group of MBBS students in MES college. The ruling comes at an opportune time when course certificates and even transfer certificates of large swathes of students have been withheld citing incomplete payment of course fees. The ruling seeks to invalidate a previous contract between the college management and government, according to which students were expected to fulfill mandatory 1-year service in institutions under the management after the completion of their course, failing which they would have to pay the entire course fees as a penalty. If the students were unable to pay the fine, the contract had accorded the management powers to withhold their certificates. The court, after hearing the plea of students has ruled that the contract is invalid;it was even termed as a contract against social justice and welfare. The court opined that education should not be considered a business but a service. The court also observed that withholding certificates is an infringement upon human rights and endangers the prospects of higher studies for students. The court however stated that managements can approach civil courts for fee-related disputes.