നമുക്ക് ഒരു ആർ ടി ഐ (അപേക്ഷ) ഫയൽ ചെയ്യാം.

പൊതു അധികാരികളുടെ അധീനതയിലുള്ള വിവരം പൗരൻമാർക്ക് നിർബാധകം ലഭ്യമാക്കുകയും സർക്കാറുദ്യോഗസ്ഥരുടെ പ്രവൃത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പ് വരുത്താൻ വേണ്ടി നിർമ്മിക്കപ്പെട്ട നിയമമാണ് വിവരാവകാശനിയമം. യൂനിവേഴ്സിറ്റി മാർക്ക് ലിസ്റ്റ് മുക്കുമ്പോഴും കാശടിച്ചു മാറ്റുമ്പോഴുമെല്ലാം നമുക്ക് ഇതിയാനെ ഉപയോഗിക്കാം. നുമ്മ ടാക്സടയ്ക്കുന്ന കാശ് എവിടെ പോവുന്നു എന്ന് അറിയാൻ നുമ്മക്ക് അവകാശമുണ്ടല്ലോ, ഇതാണ് വിവരാവകാശ നിയമത്തിന്റെ ഏറ്റവും ബേസിക്ക് ഉദ്ദേശം. വിവരാവകാശ രേഖ നല്ല അടിപൊളി തെളിവാണ് കോടതിയിൽ.

വിവരാവകാശം ഏതൊരു ഇന്ത്യന്റെയും അവകാശമാണ്. RTI Act പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും സർക്കാർ/പൊതു സ്ഥാപനത്തിലും അപേക്ഷ സമർപ്പിക്കാം.
അതിന് ആദ്യം വേണ്ടത് ഒരു അപേക്ഷയാണ്. എന്തൊക്കെ വിവരം ആണ് വിവരാവകാശത്തിലൂടെ നേടാൻ ഉദ്ദേശിക്കുന്നത് എന്ന് നല്ല വൃത്തിയിൽ എഴുതുക. അലെങ്കിൽ ടൈപ്പ് ചെയ്താലും മതി. അങ്ങനെ ഒരു specified ഫോർമാറ്റ് ഒന്നും ഇല്ല ഈ അപേക്ഷയ്ക്ക്.ആകെ ശ്രദ്ധിക്കേണ്ട കാര്യം, അപ്ലിക്കേഷൻ അതത് സ്ഥാപനത്തിലെ PIOക്ക്(Public Information Officer) അഡ്രസ്സ് ചെയേണ്ടതാണ്. കേരളത്തിലാണെങ്കിൽ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ അപേക്ഷ എഴുതാം. റിപ്ലെ അയക്കാൻ ഉള്ള കോണ്ടാക്റ്റ് ഡീറ്റയിൽസ് അല്ലാതെ വേറ ഒരു personal ഡീറ്റയിൽസും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. PIOക്ക്( Public Information Officer) ചോദിക്കാനും അധികാരമില്ല. അത് പോലെ തന്നെ എന്ത് ആവശ്യത്തിനാണ് RTIയിലൂടെ ലഭിക്കുന്ന വിവരം ഉപയോഗിക്കാൻ പോകുന്നത് എന്നും വെളിപ്പെടുതേണ്ട ആവശ്യവുമില്ല.

RTI ആക്ട് പ്രകാരം ഉള്ള അപ്ലിക്കേഷൻ ഫീ ആയ ₹10 അടച്ചു എന്നതിന് പ്രൂഫ് വെച്ചിലെങ്കിൽ സ്പ്പോട്ടിൽ അപ്ലിക്കേഷൻ റിജക്റ്റ് ആവും.
പിന്നെ വിവരം ലഭിക്കാൻ വേണ്ട അധിക ചിലവും അപേക്ഷകൻ എറ്റെടുക്കണം.അത് ഇങ്ങനെയാണ് :
1. ഓരോ A4 ഷീറ്റിനും – ₹2
2. ഓരോ ഫ്ലോപ്പി ഡിസ്ക്കിനും – ₹50
3. ഓരോ സീഡിക്കും-₹100

താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും മാർഗങ്ങൾ വഴി ഫീസ് അടയ്ക്കാവുന്നതാണ്: (കേരള വിവരാവകാശനിയമപ്രകാരം)
1. Demand Draft (DD)
2. Cash
3. Banker’s check
4. Pay order
5. Court fee stamp (ഇത് ചില യൂനിവേഴ്സിറ്റികൾ സ്വീകരിക്കാറില്ല. പേയ്മെന്റ് മെത്തേഡ് യൂനിവേഴ്സിറ്റിയിൽ തന്നെ അന്വേഷിച്ച് ഉറപ്പുവരുത്തുന്നതാണ് അഭികാമ്യം)
6. ചലാൻ
ഫെയൽ ചെയ്യുന്ന വ്യക്തി ദ്രാരിദ്രരേഖക്ക് താഴെ ഉള്ള ഒരാൾ ആണെങ്കിൽ മുകളിൽ പറഞ്ഞ ഒരു ഫീസും അടക്കേണ്ടതില്ല. ആക്കെ BPL ആണ് എന്ന് തെളിയിക്കാൻ ഉള്ള രേഖയുടെ ഒരു കോപ്പി PIOക്ക് സമർപ്പിച്ചാൽ മതി.
ആവശ്യപ്പെടുന്ന വിവരം 30 ദിവസത്തിനുള്ളിൽ നൽകിയിലെങ്കിൽ ആ സർക്കാർ സ്ഥാപനം വൈകാനുള്ള കാരണം ഫ്രീ ഓഫ് കോസ്റ്റിൽ അപേക്ഷകന് ലഭ്യമാക്കണം.
അപേക്ഷ സർക്കാർ സ്ഥാപനത്തിലെ PIO അല്ലെങ്കിൽ Assistant PIOയുടെ ഓഫീസിൽ ഫൈയൽ ചെയ്യണം. ഒന്നിലധികം PIOസിന്റെ കൈയിൽ ആണ് നമുക്ക് വേണ്ട  information എങ്കിൽ വ്യത്യസ്ഥ അപ്ലികേഷൻ ഫൈയൽ ചെയ്യണം.

ഇനിയിപ്പൊ ഫയൽ ചെയ്ത PIO യുടെ അടുത്ത് ഈ വിവരം ലഭ്യമല്ല പക്ഷെ അതേ സർക്കാർ സ്ഥാപനത്തിൽ ഉള്ള മറ്റൊരു PIOയുടെ അടുത്ത് വിവരം ലഭ്യമാണെങ്കിൽ അത് അപേക്ഷകന് നൽകാൻ PIO ബാദ്ധ്യസ്ഥനാണ്. ഇനി ഇൻഫോർമേഷൻ വേറ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ആണ്  ലഭിക്കുക എങ്കിൽ അപേക്ഷ ലഭിച്ചതിന് ശേഷം 5 ദിവസത്തിനുള്ളിൽ അപേക്ഷ ആ സ്ഥാപനത്തിലെ PIOക്ക് കൈമാറിയിട്ടുണ്ടാവണം.

പെറ്റിഷൻ ഫൈയൽ ചെയ്ത് കഴിയുമ്പോൾ അതിന്റെ റെസീപ്റ്റ് കൈപറ്റണം.
പോസ്റ്റ് മാർഗം ആണ് അയക്കുന്നേ എങ്കിൽ അതിന്റെ പ്രൂഫ് കൈയിൽ എടുത്തു വയ്ക്കണം.

ഉദാഹരണ ചോദ്യങ്ങൾ:
1. 2017 മെയിൽ   സർവകലാശാല നടത്തിയ BTech S1 പരീക്ഷയിൽ അപേക്ഷകന്റെ (College, Roll No.) ഉത്തരക്കടലാസ് ലഭ്യമാക്കുക.
2. TDF യൂണിവേർസിറ്റിക്ക് വിദ്യാർത്ഥികളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി യൂണിയൻ ഉണ്ടൊ ? ഉണ്ടെങ്കിൽ അതിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ

ഞങ്ങൾ സമർപ്പിച്ച ഒരു ആർടിഐ അപേക്ഷയിതാ :

RTI

 

The essential requirements of an application filed under the RTI Act are:
The applicant should be a citizen of India.
the application should contain the particulars of information sought.
The evidence of payment of application fee should be enclosed.
The address of the applicant should be available for sending a reply.
Personal details except those necessary for contacting an applicant are neither required to be mentioned nor can be called for by the PIO.
The RTI Act prescribes a very simple procedure for obtaining information. It requires :
Step1
Writing an application specifying the particulars of the information sought.
The application may be typed or neatly hand-written
There is no compulsion under the law to stick to a particular proforma
The application should be in English, Hindi or the official language of the area in which application is being made.
Neither an applicant is required to submit the reasons for seeking information nor can the PIO ask for it.

Step 2

Submitting the evidence of payment of application fee along with the application.Without a proper fee, the RTI application is liable to be rejected
An applicant who seeks information under the RTI Act is required to pay two types of fee.
An application fee is to be paid failing which the application may not be considered as an RTI application.
b. The cost of providing the information is calculated and informed by the PIO to the applicant. It is often called as the further fee.
The quantum of fee fixed by the Kerala State Government which should accompany the RTI application is rupees 10.00
The further fee that need to be paid is as follows
Rs 2 -for each A4 sheet
Rs 50/- for each floppy
Rs 100 for each CD
Modes of payment of Fee for the State Government Authority is Demand draft/ cash/ banker’s cheque/ pay order/ court fee stamp/ challan.
Information has to be provided free of any charge wherever the public authority fails to comply with the time limits specified in section 7(1) of the RTI Act.
No fee is chargeable under the RTI Act from the persons seeking information if they below poverty line (BPL). The PIO may satisfy themselves about the authenticity of the status of BPL persons by asking for a copy of the proof / certificate of below poverty line.
Step 3
Sending the application to the concerned Public Information Officer /Assistant Public Information Officer.Ordinarily, an information seeker knows where the required information is available and the application should be filed to the Public Information Officer (PIO) of the concerned office. As the RTI Act requires that the applicant should address the application to the PIO of the ‘concerned public authority’, the applicant should try to locate the concerned organisation and file an application. In cases where the applicant is not sure who the public authority is, some effort may be required to find the concerned public authority.
If the information is available with more than one public authority, separate applications should be filed with the different PIOs.
In case the application is submitted to a PIO with whom the information is not available but the information is available with another PIO within the same Public Authority, he is duty bound to get the same from the concerned PIO in the public authority and supply the same to the applicant. If the information pertains to some other public authority, the PIO is required to transfer the application to such public authority within five days of the receipt of the application under intimation to the applicant.
A dated acknowledgement should be obtained from the receipt counter of the public authority. If it is sent by post, the proof of sending by post should be retained.

Here’s a copy of a RTI petition we filed:

RTI