ഓപ്പറേഷൻ ഗോതമ്പുണ്ട

ഫീസായും ഫൈനായും നിങ്ങളിൽനിന്നും ശുഷ്കാന്തിയോടെ കാശു വാങ്ങുന്ന കോളേജുകൾ തിരിച്ച് നിങ്ങൾക്ക് കാശു തരേണ്ട സന്ദർഭങ്ങളിൽ കടമ മറക്കുന്ന അനുഭവമുണ്ടായിട്ടുണ്ടോ? എന്തു ചെയ്യണമെന്നറിയാതെ, കാശു പോട്ടെ എന്നു വച്ച് തോൽവി സമ്മതിക്കാറുണ്ടോ? എന്നാൽ ഇനി, ഒരു വിദ്യാർത്ഥി പോലും കോളേജ് അധികാരികളുടെ സാമ്പത്തിക ചൂഷണത്തിന് ഇരയാവുകയില്ലെന്നുറപ്പ് വരുത്തുവാൻ ഞങ്ങളുണ്ട് നിങ്ങളോട് കൂടെ, ഓപ്പറേഷൻ ‘ഗോതമ്പുണ്ട’യിലൂടെ.

 

ക്വോഷൻ ഡെപോസിറ്റ്’ എന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് കർശനമായി കൈപ്പറ്റുന്ന തുക പിന്നീട്  ലാഘവമായ കാരണങ്ങളുന്നയിച് വിദ്യാർത്ഥികൾക്ക് തിരിച്ചുകൊടുക്കാത്ത വളരെയേറെ സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടതുകൊണ്ടാണ്, ഞങ്ങൾ ഇങ്ങനെയൊരു സംരംഭത്തിനു തുടക്കം കുറിച്ചത്. അശ്വിൻ പി.വിയുടെയും സുദേവ് മാഡത്തോടിയുടെയും കേസുകൾ ഇതിനൊരു ഉദാഹരണമാണ് : പഠനം പൂർത്തിയാക്കിയ ഇവർ ‘കോഷ്യൻ ടെപോസിറ്റ്’ തിരിച്ചുചോദിക്കുവാൻ ചെന്നപ്പോൾ കണ്ടുമുട്ടിയത്, തുക തിരികെ നൽകുവാൻ ഒരു വഴിയുമില്ലെന്ന് കേഴുന്ന ‘നിസ്സഹായാനായ’ പ്രിൻസിപ്പാളിനെയാണ്.
എന്നാൽ അതിനൊരു വഴിയുണ്ട്: നിയമ നടപടി.

ഇതിൽ നമ്മളെ സഹായിക്കുന്ന ചില നിയമ വ്യവസ്ഥകൾ താഴെ കുറിക്കുന്നു :

S. 403, IPC: Dishonest misappropriation of property.—whoever dishonestly misappropriates or converts to his own use any movable property, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both

405, IPC:  Criminal breach of trust.—Whoever, being in any manner entrusted with property, or with any dominion over property, dishonestly misappropriates or converts to his own use that property, or dishonestly uses or disposes of that property in violation of any direction of law prescribing the mode in which such trust is to be discharged, or of any legal contract, express or implied, which he has made touching the discharge of such trust, or wilfully suffers any other person so to do, commits “criminal breach of trust”.

S.406, IPC: Whoever commits criminal breach of trust shall be punished with imprisonment of either description for a term which may extend to three years, or with fine, or with.

ഞങ്ങൾ  നിങ്ങളെ എങ്ങനെ സഹായിക്കും ?

 

ഞങ്ങളുടെ ജോലി നിങ്ങളുടെ  അവകാശങ്ങൾ  നിഷേധിക്കപ്പെടുമ്പോൾ തുടങ്ങുന്നു.

ഈ വർഷം ബിരുദം പൂർത്തിയാകുന്ന  നിങ്ങൾക് കോളേജ് അധികാരികൾ ‘ക്വോഷൻ ഡെപോസിറ്റ്’ തിരിച്ചു നല്കുന്നില്ലെങ്കിൽ, ഞങ്ങളെ ഈ ഫോം വഴി ബന്ധപ്പെടൂ.

പൂർവ്വവിദ്യാർത്തിയ നിങ്ങൾക് ‘ക്വോഷൻ ഡെപോസിറ്റ്’തിരിച്ചു നല്കിയിട്ടില്ലെങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ,


മേല്പറഞ്ഞ അപേക്ഷാഫോറം പൂരിപ്പിക്കുന്നതിലൂടെ ഞങ്ങള്ക് നിങ്ങളുടെ പരാതി ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ പരാതിയുടെ ചുമതലയുള്ളയാൾ യുക്തമായ സമയപരിധിക്കുളിൽ നിങ്ങളുമായി ബന്ധപെടുന്നതായിരിക്കും.
ഇതിനു ശേഷം, സാഹചര്യങ്ങൾക്കതിഷ്ടിതമായി നമ്മൾ നിയമനടപടികളുമായി മുന്നോട്ടു പോകും.

ഈ നടപടി ക്രമങ്ങളിൽ ഞങ്ങളുടെ സഹായം എപ്പോളും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.
നിങ്ങളെ പറ്റിക്കാൻ നോക്കിയവർ കുറച്ചു നാൾ ഗോതമ്പുണ്ട തിന്നട്ടെ, എന്താ നല്ലതല്ലേ?